Connect with us

Kerala

ട്രൈബ്യൂണല്‍ നിയമനം: തിരുമാനമെടുക്കേണ്ടത് സംസ്ഥാനമെന്ന് ; സെന്‍കുമാറിനെ കേന്ദ്രവും കൈവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് കേന്ദ്ര സര്‍ക്കാര്‍ കൈവിട്ടു. സെന്‍കുമാറിന്റെ നിയമനത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ള അപേക്ഷയില്‍ സംസ്ഥാനം എതിര്‍പ്പ് അറിയിച്ചിരുന്നു. സെന്‍കുമാറിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. സെന്‍കുമാറിനെ നിയമിക്കാനുള്ള പുതിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാറില്‍നിന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെന്‍കുമാറിന്റെ നിയമനത്തില്‍ കുറഞ്ഞ അധികാരം മാത്രമാണ് കേന്ദ്രത്തിനുള്ളത്.

Latest