Connect with us

Gulf

സഊദിയില്‍ തൊഴില്‍ കോടതികള്‍ ഒക്ടോബര്‍ 30 നു പ്രാബല്ല്യത്തില്‍

Published

|

Last Updated

ദമ്മാം: സഊദിയില്‍ പുതിയ തൊഴില്‍ കോടതി ഒക്ടോബര്‍ 30 നു പ്രാഭല്ല്യത്തില്‍ വരുമെന്ന് സഊദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍ രാജിഹി അറിയിച്ചു.

റിയാദ്, മക്ക, ദമ്മാം,ജിദ്ദ, അബ്ഹാ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ആരംഭിക്കുക. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27 ബഞ്ചുകള്‍ സ്ഥാപിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനു ആറു അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാവും.

കഴിഞ്ഞ വര്‍ഷം അറുപതിനായിരം തൊഴില്‍ കേസുകളാണ് മന്ത്രാലയത്തിനു കീഴിലുള്ള തര്‍ക്ക പരിഹാര സമിതികളില്‍ എത്തിയത്. ഇവയില്‍ പതിനഞ്ച് ശതമാനം സമവായത്തിലൂടെ തീര്‍പ്പാക്കി.

പുതുതായി പ്രാബല്ല്യത്തില്‍ വരുന്ന തൊഴില്‍ കോടതികളില്‍ കടലാസുകളും സീലുകളുമുണ്ടാവില്ലന്ന് ശൈഖ് ഡോ. വലീദ് പറഞ്ഞു. തൊഴില്‍ കോടതികളില്‍ കേസുകള്‍ കൈകാര്യ ചെയ്യുന്നായി സഊദി നീതി ന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. തൊഴില്‍ കോടതികള്‍ പ്രാഭല്ല്യത്തില്‍ വരുന്നതോടെ തൊഴില്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള കാല താമസം കുറയുമെന്നാണ് വിലയിരുത്തല്‍.

Latest