Connect with us

National

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മഹാ സഖ്യത്തിലേക്കില്ലെന്ന് സമാജ്‌വാദിയും

Published

|

Last Updated

ന്യൂഡല്‍ഹി: ബിഎസ്പിക്ക് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് വ്യക്തമാക്കി. തങ്ങള്‍ ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

സഖ്യത്തിനായി തങ്ങള്‍ ഏറെക്കാലം കോണ്‍ഗ്രസിന് കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ ആകില്ല. ഇനി ബിഎസ്പിയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. മധ്യപ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് ശക്തി കുറവാണെങ്കിലും നാലാം സ്ഥാനത്തുണ്ടെന്നും അഖിലേഷ് പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രേദേശിലും ബിഎസ്പി ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് സമാജ് വാദിയും കോണ്‍ഗ്രസിന് കൈവിട്ടിരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അഖിലേഷിന്റെ ഈ നീക്കം.

Latest