Kerala
ബ്രൂവറികള്‍ അനുവദിച്ചത് നയപരമായ തീരുമാനം; പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും: മന്ത്രി ടിപി രാമക്യഷ്ണന്‍
കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമക്യഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാറിന് ഒരു മദ്യ നയമുണ്ട്. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ വിശദമായി പരിശോ
ധിച്ച ശേഷം മറുപടി നല്‍കും.
മദ്യ ലഭ്യത കുറക്കുക സര്‍ക്കാറിന്റെ ലക്ഷ്യമല്ല. ഉപയോഗിക്കുന്നവര്‍ക്ക് അത് ലഭിക്കണം. മദ്യ ഉപഭോഗം കുറക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇക്കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ നയമല്ല ഈ സര്‍ക്കാറിനുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറി അനുവദിച്ചത് സംബന്ധിച്ച് പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് തയ്യാറെടുക്കുന്നുണ്ടല്ലോ എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യത്തില്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.