Connect with us

Kerala

ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവ്

Published

|

Last Updated

പാല: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടുകൊണ്ട് പാല മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ബിഷപ്പിന്റെ അഭിഭാഷകന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ഉത്തരവ്. ഉച്ചക്ക് ശേഷം കോടതി ചേര്‍ന്ന ഉടനെയാണ് കോടതി പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനമെടുത്തത്. കസ്റ്റഡിക്കാലാവധിക്ക് ശേഷം വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കണം

Latest