Connect with us

Kerala

അഭിമന്യു വധം: പ്രധാന പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ബിന്‍ സലിമാണ് അറസ്റ്റിലായത്. മഹാരാജാസ് കോളജിലേക്ക് സംഘര്‍ഷമുണ്ടാക്കാനായി അക്രമി സംഘത്തെ വിളിച്ചുവരുത്തിയത് ആരിഫാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഉള്‍പ്പെടെ കേസിലെ എട്ട് പ്രധാന പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ആകെ മുപ്പത് പ്രതികളാണുള്ളത്. കൃത്യത്തില്‍ നേരിട്ടു പങ്കുള്ള 16 പ്രതികളില്‍ ഒമ്പത് പേര്‍ കസ്റ്റഡിയിലായി. പിടിയിലായ എല്ലാവരും ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

Latest