Connect with us

National

ഗോസംരക്ഷകര്‍ പശുപരിപാലനം വീട്ടില്‍ നടത്തിയാല്‍ മതിയെന്ന് ആര്‍എസ്എസ് മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അനുവദിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്‍എസ്എസ് കോണ്‍ക്ലേവില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല. ഗോസംരക്ഷകര്‍ തങ്ങളുടെ പശുക്കളെ വീടുകളില്‍ പരിപാലിക്കുകയാണ് വേണ്ടത്. അല്ലാതെ അവയെ പൊതുസ്ഥലങ്ങളില്‍ തുറന്നുവിടരുതെന്നും ഭാഗവത് പറഞ്ഞു.

ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യക്കാരായി അറിയപ്പെടുന്നവരും എല്ലാം ഹിന്ദുക്കളാണെന്ന വാദവും മോഹന്‍ ഭാഗവത് ഉന്നയിച്ചു. കഴിഞ്ഞ ദിവസം മുസ്ലിംകളെ അംഗീകരിക്കാത്തവന്‍ ഹിന്ദുവല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Latest