Connect with us

Kerala

ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരം തുടങ്ങി

Published

|

Last Updated

കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരം തുടങ്ങി. ബിഷപ്പിനെ അറസ്റ്റ്് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൊച്ചിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഇവര്‍ നിരാഹാര സമരം തുടങ്ങിയത്.

നീതി ലഭിക്കാനാണ് നിരാഹാരം ആരംഭിച്ചതെന്നും സര്‍ക്കാറും സഭയും കൈവിട്ട സാഹചര്യത്തില്‍ കോടതിയിലാണ് പ്രതീക്ഷയെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തകയായ പി ഗീതയും ഇന്ന് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കന്യാസ്ത്രീകളുടെ സമരം ഇന്ന് പത്ത് നാള്‍ പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയേറുകയാണ്.

Latest