Connect with us

Gulf

ജിദ്ദയില്‍ മാതാവ് മൂന്ന് കുട്ടികളെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു; രണ്ട് കുട്ടികള്‍ മരിച്ചു, ഒരു കുട്ടിയുടെ നില ഗുരുതരം

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ മാതാവ് മൂന്ന് കുട്ടികളെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു. രണ്ട് കുട്ടികള്‍ തത്ക്ഷണം മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഊദിയുടെ പ്രധാന നഗരമായ ജിദ്ദയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ആപകടത്തില്‍ പെട്ടവരെല്ലാം പെണ്‍കുട്ടികളാണ്. കൃത്യം നടന്ന സമയത്ത് കുട്ടികളുടെ പിതാവ് ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 

Latest