Connect with us

National

മണിപ്പൂരില്‍ മണ്ണിടിഞ്ഞ് വീണ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് മരണം

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരിലെ തമേങ്‌ലോങ് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യത്യസ്ത ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ ഏഴ് മ്യതദേഹങ്ങള്‍ പുറത്തെടുത്തു.

രണ്ട് കുട്ടികളുടെ മ്യതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.

Latest