Kerala
എസ്എഫ്ഐ നേതാവിന്റെ കൊല: അക്രമത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളര്-മുഖ്യമന്ത്രി
തിരുവനന്തപുരം: ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്കു നയിച്ച അക്രമത്തിനു നേതൃത്വം നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കൊലപാതകം വളരെ ആസൂത്രിതമായിട്ടാണു നടത്തിയതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നുണ്ട്.