Connect with us

Kerala

27ാം രാവ് ആത്മീയ സംഗമം നാളെ സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം: റമസാന്‍ 27ാം രാവായ നാളെ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്ന് പുലര്‍ച്ചെ ആറിന് നടക്കുന്ന ഇഅ്തികാഫ് ജല്‍സയോടെ പ്രാര്‍ഥനാ സംഗമത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ആരംഭിക്കും. രാവിലെ ഏഴിന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പത്തിന് ഖത്മുല്‍ ഖുര്‍ആന്‍ വനിതാ വിജ്ഞാന വേദി എന്നിവ നടക്കും. ഉച്ചക്ക് ഒന്നിന് ആത്മീയ പ്രഭാഷണം, വൈകുന്നേരം നാലിന് ചരിത്ര പഠനം, അഞ്ചിന് മലപ്പുറം ശുഹദാ മഖാം സിയാറത്ത്, വൈകുന്നേരം ആറിന് വിര്‍ദുല്ലത്വീഫ് തുടര്‍ന്ന് ഇഫ്ത്വാര്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, വിത്‌റ്, വിത്‌രിയ്യ, ഖുത്വുബിയ്യത്ത് എന്നിവ നടക്കും.

നാളെ പുലര്‍ച്ചെ 5.30ന് ഹദീസ് പഠനം ആറിന് തജ്‌വീദ് പഠനം, പത്തിന് അസ്മാഉല്‍ ഹുസ്‌ന, ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്ര്‍, വൈകുന്നേരം നാലിന് ആരോഗ്യ ബോധവത്കരണം, ആറിന് വിര്‍ദുലത്വീഫ്, ഇഫ്ത്വാര്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, വിത്‌റ് എന്നിവ നടക്കും. രാത്രി പത്തിന് ശേഷം സ്വലാത്ത്, പാപമോചന പ്രാര്‍ഥന, തഹ്‌ലീല്‍, സമാപന പ്രാര്‍ഥന നടക്കും.

---- facebook comment plugin here -----

Latest