Connect with us

International

അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് അന്തരിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് അന്തരിച്ചു. 85ാം വയസ്സിലാണ് അന്ത്യം. ഹാര്‍ട്ട് സംബന്ധമായ അസുഖങ്ങളാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് സുപ്രധാന സ്ഥാനമാണ് ഫിലിപ്പ് റോത്തിനുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലായ “അമേരിക്കന്‍ പാസ്റ്ററലി”ന് 1998ല്‍ പുലിസ്റ്റര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മരണം സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ന്യൂയോര്‍ക്കറും ന്യൂയോര്‍ക്ക് ടൈംസുമായിരുന്നു.

മരണ വിവരം പിന്നീട് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം സത്യം വിളിച്ചുപറയുന്ന ആളായിരുന്നുവെന്നും മരണ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും റോത്തിന്റെ കൂട്ടുകാരനും എഴുത്തുകാരനുമായ ജൂദിത് തുര്‍മാന്‍ പ്രതകരിച്ചു. റോത്തിന്റെ പ്രശസ്തമായ ആദ്യ നോവല്‍ “പോര്‍ട്്‌നോയ്‌സ് കംപ്ലയിന്റ്” പുറത്തിറങ്ങുന്നത് 1969ലാണ്. നിരവധി പ്രമുഖ സാഹിത്യ അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. 1933 മാര്‍ച്ച് 19ന് ന്യൂജേഴ്‌സിയിലായിരുന്നു റോത്തിന്റെ ജനനം.

Latest