Connect with us

International

നജീബ് റസാഖ് ഉള്‍പ്പെട്ട അഴിമതി കേസ്: മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു

Published

|

Last Updated

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വസ്തുക്കള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി വാഹനത്തില്‍ കയറ്റുന്നു

ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖുള്‍പ്പെട്ട അഴിമതി കേസ് അന്വേഷിക്കാന്‍ മലേഷ്യ പ്രത്യേക വിഭാഗം രൂപവത്കരിച്ചു. അഴിമതി വിരുദ്ധ വിഭാഗം, പോലീസ്, സെന്‍ട്രല്‍ ബേങ്ക് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണ സംഘം. അടുത്ത ആഴ്ച അഴിമതി വിരുദ്ധ അതോറിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നജീബ് റസാഖിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിന്നു. ഈ മാസം ഒമ്പതിന് നടന്ന ഇന്തോനേഷ്യന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നജീബ് റസാഖിന് അധികാരം നഷ്ടപ്പെട്ടിരുന്നു. മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.

ഇപ്പോള്‍ രൂപവത്കരിച്ച പ്രത്യേക വിഭാഗം അമേരിക്കയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും കാനഡയിലെയും മറ്റു ചില രാജ്യങ്ങളിലെയും വ്യത്യസ്ത എന്‍ഫോഴ്‌സമെന്റ് ഏജന്‍സകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നജീബ് റസാഖിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവയെല്ലാം തേച്ചുമായ്ച്ചു കളയുന്നതിന്റെ ഭാഗമായി അദ്ദേഹം ചില തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

സാമൂഹികപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഫണ്ടില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയ കേസിലാണ് ഹാജരാകാന്‍ അഴിമതിവിരുദ്ധ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കോടികളുടെ സമ്പാദ്യം കണ്ടെടുത്തിരുന്നു.

Latest