Kerala
ഷമേജ് വധം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍: മാഹിയില്‍ ബിജെപി പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. വടകരയിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഷെബിന്‍ രവീന്ദ്രന്, വിജിന് ചന്ദ്രന്, എംഎം ഷാജി എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന് തൊട്ടുപിറകെയാണ് ബിജെപി ബൂത്ത് പ്രസിഡന്റായ ഷമേജി വെട്ടേറ്റ് മരിച്ചത്. കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.
---- facebook comment plugin here -----