Connect with us

Kerala

ആരുടെ വോട്ടിനോടും അയിത്തം വേണ്ട: ആന്റണി

Published

|

Last Updated

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത യുഡിഎഫിനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വോട്ടിനോട് അയിത്തം വേണ്ട. തിരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷ. ഇടത് സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിലുണ്ടാവും. മാണിയുമായുള്ള മുന്നണിബന്ധം കേരളത്തിലെ കോണ്‍ഗ്രസും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest