Gulf
ക്വാഡ് ബൈക്ക് ഓടിക്കുന്നതിനിടെ ശിരോവസ്ത്രം കഴുത്തില്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ചു
ഫുജൈറ: ക്വാഡ് ബൈക്ക് ഓടിക്കുമ്പോള്‍ ശിരോവസ്ത്രം കഴുത്തില്‍ കുടുങ്ങി പത്തു വയസ്സുകാരി മരിച്ചു. ദിബ്ബയിലെ അല്‍ താവൈനിലെ വീട്ടിനു മുന്‍വശമാണ് അപകടം. ശിരോവസ്ത്രം അഴിയുകയും ഒരുഭാഗം ടയറിനു അടിയിലും മറുഭാഗം കഴുത്തിലും ചുറ്റുകയായിരുന്നു. ഇത് കണ്ട സഹോദരങ്ങള്‍ ഉടന്‍ പിതാവിനെ വിളിച്ചു വരുത്തി.
അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റാസ് അല്‍ ഖൈമ ഖലീഫ ആശുപത്രിയിലേക്കു കൊണ്ടു പോയി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
---- facebook comment plugin here -----