Connect with us

Kerala

വൈസനിയം ഖുര്‍ആന്‍ കാമ്പയിന് പ്രൗഢമായ തുടക്കം

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ കാമ്പയിന്‍ തുടങ്ങി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ കാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖുര്‍ആന്‍ ശരിയായ രൂപത്തില്‍ മനസ്സിലാക്കിയാല്‍ ഇസ്്‌ലാമിന്റെ സമാധാന മുഖം വ്യക്തമാകുമെന്നും ഖുര്‍ആനിനെ തെറ്റായി വായിക്കപ്പെടുമ്പോഴാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആനിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സലഫികളെ സമൂഹം കരുതിയിരിക്കണമെന്നും തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളെ ശരിയായ മുസ്‌ലിമിന് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. റമസാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഖതമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ കൂട്ടായ്മകള്‍, തഫ്‌സീര്‍ ലാബ്, ഖുര്‍ആന്‍ ഹിഫ്‌ള്, പാരായണ മത്സരങ്ങള്‍, ഖുര്‍ആന്‍ വിസ്മയം, ഖുര്‍ആന്‍ ഡിജിറ്റല്‍ ക്ലാസ് റൂം, ഖുര്‍ആന്‍ മെഗാ ക്വിസ് മത്സരം, കുടുംബ സംഗമങ്ങള്‍ തുടങ്ങി 20 ഇന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായുള്ള ഖതമുല്‍ ഖുര്‍ആനിന് ചടങ്ങില്‍ തുടക്കമായി. എല്ലാ ഞായറാഴ്ചയും രാവിലെ എട്ടിന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ മജ്‌ലിസ് നടക്കും.
പരിപാടിയില്‍ അബൂബക്കര്‍ സഖാഫി അരീക്കോട് സ്‌കൂള്‍ ഖുര്‍ആനിന് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, മുഹമ്മദലി സഖാഫി കല്ലാമൂല, ബഷീര്‍ സഅ്ദി വയനാട്, മൂസ മുസ്്‌ലിയാര്‍ ആമപ്പൊയില്‍, അബൂബക്കര്‍ അഹ്്‌സനി പറപ്പൂര്‍, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ ജലീല്‍ അസ്്ഹരി, അബ്ദുല്ല അമാനി പെരുമുഖം, അബ്ദുസ്സമദ് സഖാഫി മേല്‍മുറി സംബന്ധിച്ചു.

Latest