Ongoing News
ഫെഡറേഷന് കപ്പ് വോളി: കേരളം ചാമ്പ്യന്മാര്
ഹൈദരാബാദ്: ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെ കീഴടക്കിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്.
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം. സെമിയില്‍ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയെ കീഴടക്കിയാണ് കേരളം ഫൈനലില്‍ കടന്നത്.
കോഴിക്കോട് നടന്ന ദേശീയ വോളിയില്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി കേരളം ചാമ്പ്യന്മാരായിരുന്നു. വനിതാ വിഭാഗം ഫൈനലില്‍ കേരളം റെയില്‍വേസിനോട് പരാജയപ്പെട്ടു.
---- facebook comment plugin here -----