Connect with us

Gulf

ഷാര്‍ജയില്‍ തൊഴിലാളികള്‍ക്ക് കായിക മേള; ക്രിക്കറ്റ് ഫൈനല്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍

Published

|

Last Updated

ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡവലപ്‌മെന്റ് അതോറിറ്റി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ഷാര്‍ജ: തൊഴിലാളികള്‍ക്ക് വേണ്ടി ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡവലപ്‌മെന്റ് അതോറിറ്റി കായിക മേള നടത്തും. അധികൃതര്‍ ഷാര്‍ജ ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഈ മാസം 16ന് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും മത്സരങ്ങള്‍ ഉണ്ടാകും. ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പ് മുന്‍ കേരള രഞ്ജി താരം ഉസ്മാന്‍കുട്ടിക്കായിരിക്കും. ഷാര്‍ജയില്‍ ആദ്യമായാണ് ഇത്തരമൊരു കായിക മേള. തൊഴിലാളികളുടെ ജീവിതം ആനന്ദകരമാക്കുകയാണ് ലക്ഷ്യമെന്ന് അതോറിറ്റി ചെയര്‍മാന്‍ സാലിം അല്‍ കസീര്‍ പറഞ്ഞു.

കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കായികമായി മാത്രമല്ല മാനസികമായും ആളുകള്‍ക്കു ഗുണം ലഭിക്കും. സന്തോഷകരമായ തൊഴില്‍ അന്തരീക്ഷം ഷാര്‍ജ ഭരണകൂടം ആഗ്രഹിക്കുന്നു. ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് തൊഴിലാളികള്‍ക്ക് കായിക മത്സരങ്ങള്‍.

അദ്ദേഹം വ്യകതമാക്കി. ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേളയെ പിന്തുണക്കുന്നതായി ചെയര്‍മാന്‍ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു മേളയില്‍ 24 ടീമുകള്‍ ഉണ്ടാകുമെന്ന് ഷാര്‍ജ സെല്‍ടാക് കമ്പനി ഉടമ തോമസ് ഫിലിപ് വ്യക്തമാക്കി. അല്‍ ശാബ് ക്ലബ്ബ് സ്റ്റേഡിയത്തിലാണ് വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍. ഫുട്‌ബോള്‍ ഷാര്‍ജ ക്ലബ് സ്റ്റേഡിയത്തിലും ക്രിക്കറ്റ് മത്സരങ്ങള്‍ അല്‍ തീക്ക, ഷാര്‍ജ നാഷണല്‍ പാര്‍ക് എന്നിവിടങ്ങളില്‍ നടക്കും. ക്രിക്കറ്റ് ഫൈനല്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആയിരിക്കും. കേരളത്തില്‍ നിന്നുള്ള ഉസ്മാന്‍കുട്ടി കഴിഞ്ഞ 25 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുണ്ടെന്നും തോമസ് ഫിലിപ് ചൂണ്ടിക്കാട്ടി.

Latest