Connect with us

National

പി എന്‍ ബി തട്ടിപ്പ്: കര്‍ശന നടപടിയുമായി ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പിന്റെ പശ്ചാതലത്തില്‍ കര്‍ശന നടപടികളുമായി റിസര്‍വ് ബേങ്ക്. ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതി ആര്‍ ബി ഐ നിര്‍ത്തലാക്കി.

ഹ്രസ്വകാല വന്‍കിട വായ്പകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലാബാങ്കുകള്‍ ഇനി മുതല്‍ ജാമ്യം നില്‍ക്കില്ല. ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു), ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്(എല്‍ഒസി) എന്നിവ റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കി.

പി എന്‍ ബി നല്‍കിയ എല്‍ ഒ യു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ശേഷം ഇവര്‍ നാടുവിടുകയും ചെയ്തതോടെ തുകയുടെ മുഴുവന്‍ ബാധ്യതയും പി എന്‍ ബിയുടെ മേല്‍ വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് എല്‍ ഒ യു നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

Latest