Connect with us

National

ചെലവ് കുതിക്കുന്നു; 213 പദ്ധതികള്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതീക്ഷിത ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് 213 റെയില്‍വേ പ്രാജക്ടുകള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. നേരത്തേ നിശ്ചയിച്ച ചെലവിനേക്കാള്‍ 1.73 ലക്ഷം കോടി അധിക ചെലവ് കാണിക്കുന്ന സാഹചര്യത്തിലാണ് ഏറെ പ്രാധാന്യമുള്ള പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതെന്ന് സ്ഥിതിവിവര കണക്ക് വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

150 കോടി രൂപക്ക് മുകളിലുള്ള എല്ലാ പ്രോജക്ടുകളുടെയും പുരോഗതി സംബന്ധിച്ച കണക്കുകള്‍ സ്ഥിതിവിവര വിഭാഗം ശേഖരിച്ചു വരുന്നുണ്ട്. 213 പ്രോജക്ടുകള്‍ക്ക് നേരത്തേ നിശ്ചയിച്ച ചെലവ് 1,23,103.45 കോടി രൂപയായിരുന്നു. എന്നാല്‍, മൊത്തം പ്രതീക്ഷിത ചെലവ് 2,96,469.70 കോടി രൂപയായി വര്‍ധിച്ചതാണ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയത്. ഇത് പ്രകാരം 140.85 ശതമാനമാണ് ചെലവ് കൂടുന്നത്. 2017ല്‍ പൂര്‍ത്തിയാകേണ്ട 350 പ്രോജക്ടുകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിച്ചത്.

Latest