Connect with us

Kerala

അമല പോള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

Published

|

Last Updated

തിരുവനന്തപുരം: പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അമല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍,  ക്രൈം ബ്രാഞ്ചിന്  മുന്നില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സമാനമായ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിയെ ക്രൈം ബാഞ്ച് ചോദ്യം ചെയ്തിരുന്നു. നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. നിയമലംഘനം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു.

അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് ചെന്നൈയില്‍ നിന്ന് വാങ്ങിയ ശേഷം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയും കൊച്ചിയില്‍ ഉപയോഗിക്കുകയുമായിരുന്നു.

---- facebook comment plugin here -----

Latest