Connect with us

Kasargod

ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും: മന്ത്രി

Published

|

Last Updated

പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെയും സഹോദരങ്ങളെയും എത്രതന്നെ സഹായിച്ചാലും മതിയാകില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ആദ്യത്തെ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ പെരിയയ്ക്ക് സമീപം ഇരിയ കാട്ടുമാടം സായി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിലുള്ള കൂടുല്‍ സെന്ററുകള്‍ ആരംഭിക്കും. ആരോഗ്യമേഖലയില്‍ ജില്ലയില്‍ 105 തസ്തികകള്‍ ലഭ്യമാക്കിയിട്ടുണ്ട്.ജില്ലാ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തിനകം അത്യാധുനിക ഹൃദയചികിത്സാ സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് സംസ്ഥാന സര്‍ക്കാരും നാഷണല്‍ ആയുഷ് മിഷനും സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍. ആയൂര്‍വേദം, യോഗ,യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സേവനവും മരുന്നും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. ചികിത്സയും മരുന്നും പൂര്‍ണ്ണമായും സൗജന്യമാണ്. കേന്ദ്ര ആയുഷ് മിഷന്‍ പദ്ധതി പ്രകാരം ആരംഭിച്ചിരിക്കുന്ന ഹോളിസ്റ്റിക് സെന്റര്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

 

Latest