Connect with us

Kerala

യാത്ര ചെയ്യാം, കൃഷിയുമാകാം

Published

|

Last Updated

കോഴിക്കോട്: ഇത് മള്‍ട്ടി പര്‍പ്പസ് അഗ്രിക്കള്‍ച്ചറല്‍ മെഷീന്‍.യാത്രയും ചെയ്യാം കൃഷിയും ചെയ്യാമെന്നതാണ് പ്രത്യേകത. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വര്‍ക്കിംഗ് മോഡല്‍ മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബാസിം അക്തര്‍, കെ എസ് സാദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചതാണ് എം എ എം എന്ന മെഷിന്‍. 24 വാട്ടിന്റെയും 16.4 വാട്ടിന്റെയും രണ്ട് പാനല്‍ വഴി ഉതപാദിപ്പിക്കുന്ന സോളാര്‍ ഊര്‍ജത്തില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് മെഷീന്‍.

ഒരാള്‍ക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്കാണിത്. എന്നാല്‍ ഇതേ ബൈക്ക് ഉപയോഗിച്ച് മണ്ണില്‍ കിളക്കാം, വിത്തിറക്കാം. ഒരു ബേറ്ററി, ഹബ് മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വെറും പതിനായിരം രൂപക്ക് ഇത്തരം യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാമെന്ന് ബാസിമും സാദും പറയുന്നു. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദം കൂടിയാണിത്.

 

Latest