Connect with us

National

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 70പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുഖ്യമന്ത്രി വിജയ് രൂപാണി,ഉപമുഖ്യമന്ത്രി നിതിന്‍പട്ടേല്‍ എന്നിവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 70 സീറ്റുകളില്‍ ഏറെയും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെയാണ് മത്സരിക്കുക.

വിജയ് രൂപാണി സൗരാഷ്ട്രയിലെ രാജ്‌കോട്ട് വെസ്റ്റില്‍നിന്നും നിതിന്‍ പട്ടേല്‍ മെഹ്‌സാനയില്‍ നിന്നുമാണ് മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ് വെസ്റ്റില്‍നിന്ന് മത്സരിക്കും.

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ രാഘവ്ജി പട്ടേലിന് ജംനഗറില്‍ സീറ്റ് നല്‍കിയിട്ടുണ്ട്.

 

Latest