Gulf
എയര്‍ ഇന്ത്യ ലഗേജ് 40 കിലോയായി ഉയര്‍ത്തി
അബുദാബി: എയര്‍ ഇന്ത്യ ലഗേജ് പരിധി ഉയര്‍ത്തി. അബുദാബിയില്‍ നിന്നും മുംബൈയിലേക്കും, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, എന്നിവിടങ്ങളിലേക്കും ദുബൈയില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്,വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുമാണ് ലഗേജ് പരിധി ഉയര്‍ത്തിയത്.
എക്കണോമിക് ക്ലാസില്‍ യാത്രചെയ്യുന്നന്നവര്ക്ക് 30 കിലോയില്‍ നിന്നും 40 കിലോയായും, ബിസിനസ് ക്ലാസില്‍ യാത്രചെയ്യുന്നവര്‍ക്ക് 40 കിലോയില്‍ നിന്നും 50 കിലോയുമായാണ് വര്‍ധിപ്പിച്ചത്. സപ്തംബര്‍ അഞ്ചു മുതല്‍ നവംബര്‍ 30 വരെ ഈ ആനുകൂല്യത്തില്‍ യാത്രചെയ്യാവുന്നതാണ്.
നവംബര്‍ 30 നുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.
---- facebook comment plugin here -----