Connect with us

Sports

ടെസ്റ്റ് ക്രിക്കറ്റിലെ റക്കോര്‍ഡ് പ്രകടനം; ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തി

Published

|

Last Updated

കൊളംബോ: ശ്രീലങ്കയെ 304 റണ്‍സിന് പരാജയപ്പെടുത്തി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ റക്കോര്‍ഡിട്ടു. ഇന്ത്യക്ക് പുറത്തുള്ള വേദിയില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കേറിലുള്ള വിജയമാണിത്. സ്വന്തം നാട്ടിലെ ഏറ്റവും വലിയ പരാജയമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്.550 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് ദിമുത് കരുണരത്‌നയാണ് കുറച്ചെങ്കിലും പൊരുതിയത്. മൂന്നാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (79), അഞ്ചാം വിക്കറ്റില്‍ നിരോഷന്‍ ഡിക്വല്ലയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (101) തീര്‍ത്തെങ്കിലും അനിവാര്യമായ തോല്‍വി അഞ്ചാം ദിവസത്തേക്കു നീട്ടാന്‍ പോലും ലങ്കന്‍ കളിക്കാര്‍ക്കായില്ല ആയില്ല.

അവസാന സെഷനില്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നാലാം ദിനമായ ഇന്ന് മൂന്നിന് 189 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഈ വേദിയില്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ള ഉയര്‍ന്ന സ്‌കോര്‍ 99 മാത്രമാണ്. 136 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 103 റണ്‍സെടുത്ത കോഹ്‌ലിയും 18 പന്തില്‍ രണ്ടു ബൗണ്ടറിയുള്‍പ്പെടെ 23 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Latest