Connect with us

Kerala

കത്തില്‍ പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതാണ്; ഇനി കത്തിന് പ്രസക്തിയില്ല: ഗണേഷ്‌കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ “അമ്മ” ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്തു പുറത്തുവിട്ടതു താനല്ലെന്നു കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സംഘടനയില്‍ തന്നെയുള്ള നെറികെട്ട അംഗങ്ങള്‍ ആരോ ആണ് കത്തു പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കത്തില്‍ ഉന്നയിച്ച പരാതികള്‍ക്ക് തൃപ്തികരമായ മറുപടി പ്രസിഡന്റില്‍ നിന്നും ലഭിച്ചെന്നും ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കു നീതി കിട്ടിയില്ലെന്ന വാദം തെറ്റാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് “അമ്മ” നേതൃത്വം ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കാര്യങ്ങളൊന്നുമല്ല “അമ്മ”യുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

പ്രസിഡന്റ് ഇന്നസെന്റിനു താന്‍ അയച്ച കത്തിലെ ഓരോ പാരഗ്രാഫും യോഗത്തില്‍ ചര്‍ച്ചചെയ്തതാണ്. അതില്‍ ഞാന്‍ ഉന്നയിച്ചിരുന്ന ഓരോ ആവശ്യങ്ങളോടും അവര്‍ കൃത്യമായിത്തന്നെ മറുപടി പറഞ്ഞു. പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ അന്നുതന്നെ പരിഹരിക്കാമെന്നു തനിക്ക് ഉറപ്പും ലഭിച്ചതായി ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യം അന്നുതന്നെ യോഗതീരുമാനങ്ങള്‍ക്കൊപ്പം എഴുതിവച്ചു. അതിനുശേഷമാണു പിറ്റേദിവസത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest