Connect with us

National

ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും ഗവേഷക  വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published

|

Last Updated

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. ഗവേഷകവിദ്യാര്‍ത്ഥിയായ വിശാലാണ് ആത്മഹത്യ ചെയ്തത്. കാമ്പസിന്റെ പരിസരത്തെ താമസ കെട്ടിടമായ അപര്‍ണ സരോവര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജെന്‍ഡര്‍ സ്റ്റഡീസില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് വിശാല്‍.അപര്‍ണ സരോവറിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. മാനസിക പിരിമുറുക്കമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുന്‍മ്പ് പൊലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Latest