Connect with us

National

ആധാറുണ്ടെങ്കില്‍ വിമാനത്താവളങ്ങളില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡിങ് പാസ്; പദ്ധതി മൂന്നു മാസത്തിനകം

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശനത്തിനുള്‌ല സംവിധാനം വരുന്നു. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. വ്യോമയാന മന്ത്രാലയത്തിന്റെ “ഡിജിയാത്ര” പദ്ധതിയുടെ ഭാഗമായാണിത്.
വിമാനയാത്രകള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും ജയന്ത് സിന്‍ഹ അറിയിച്ചു. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കുമെന്നും എയര്‍പോര്‍ട്ടിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിമാനത്താവളത്തില്‍ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും. നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരും.

Latest