Connect with us

Idukki

മണക്കാട് പ്രസംഗം: മന്ത്രി എംഎം മണിക്കെതിരായ കേസ് തള്ളി

Published

|

Last Updated

തൊഴുപുഴ: മണക്കാട് പ്രസംഗത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരായ കേസ് കോടതി തള്ളി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

തൊടുപുഴ മണക്കാട്ട് 2012 മേയ് 20ന് ഒരു കോര്‍ണര്‍ മീറ്റിംഗില്‍ നടത്തിയ പ്രസംഗമാണ് കേസിനു കാരണമായത്. വണ്‍, ടു, ത്രീ.. രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി വകവരുത്തിയിട്ടുണ്ടെന്ന മണക്കാട് പ്രസംഗം വിവാദമായിരുന്നു. ഈ സംഭവം പോലീസ് കേസായതോടെ 45 ദിവസം ജയില്‍വാസവും മണിക്ക് അനുഭവിക്കേണ്ടിവന്നിരുന്നു.

Latest