Connect with us

National

ബാബരി മസ്ജിദ് ധ്വംസനം: കേസ് പരിണഗിക്കുന്നത് നാളേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആര്‍സി പന്ത്, റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് നാളെ കേസ് പരിഗണിക്കും. കേസില്‍ നേരത്തെ വാദം കേട്ട അതേ ബഞ്ച് തന്നെ കേസ് കേള്‍ക്കുന്നതിന് വേണ്ടിയാണ് നാളേക്ക് മാറ്റിയത്.

ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി ഉള്‍പ്പെടെ 12 പേര്‍ക്ക് എതിരെ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കുമോ എന്നത് സംബന്ധിച്ച് കോടതി നാളെ വിധി പറയും. അഡ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷി, വിനയ് കട്യാര്‍, കല്ല്യാണ്‍സിംഗ് തുടങ്ങിയവരക്ക് എതിരെയാണ് ഗൂഢാലോചന കുറ്റമുള്ളത്. ഇവരെ നേരത്തെ വിചാരണക്കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest