Connect with us

Ongoing News

മെട്രോ റെഡ് ലൈന്‍ സ്റ്റേഷനുകളില്‍ ഉരീദു സൂപ്പര്‍നെറ്റ് സേവനം

Published

|

Last Updated

ദോഹ: മെട്രോ റെഡ് ലൈന്‍ സ്റ്റേഷനുകളില്‍ ഉരീദുവിന്റെ സൂപ്പര്‍നെറ്റ് സേവനം ലഭ്യമാക്കും. അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ വരെ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള കരാറില്‍ ഉരീദുവും ഖത്വര്‍ റയിലും ഒപ്പു വെച്ചു. കിറ്റ്‌കോമില്‍ നടന്ന ചങ്ങില്‍ ഉരീദു സി ഇ ഒ വലീദ് അല്‍ സായിദും ഖത്വര്‍ റയില്‍ സി ഇ ഒ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സുബാഇയുമാണ് കരാര്‍ ഒപ്പു വെച്ചത്. റെഡ് ലൈനില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ളതാണ് കരാര്‍.

14 സ്റ്റേഷനുകളോടെ 40 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ദോഹ മെട്രോ റെഡ് ലൈനുള്ളത്. ലുസൈല്‍ ലൈറ്റ് റയില്‍ ട്രാന്‍സിറ്റിലേക്കു മാറുന്നതിന് സൗകര്യമുള്ള ലഗ്താഫിയ സ്റ്റേഷനുള്‍പ്പെടുന്നതാണ് റെഡ് ലൈന്. ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ ലൈനുകളെ ബന്ധിപ്പിക്കുന്ന മുശൈരിബ് സെന്‍ട്രല്‍ പോയിന്റിലും ഉരീദു ഇന്റര്‍നെറ്റ് സേവനം നല്‍കും. നിര്‍മാണം നടന്നു വരുന്ന മെട്രോ സ്റ്റേഷനുകളിലും പാതയിലും നിര്‍മാണ കമ്പനികളുമായി സഹകരിച്ചാണ് ഉരീദു ഇന്റര്‍നെറ്റ് സേവനമൊരുക്കുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഉരീദു സൂപ്പര്‍നെറ്റ് സേവനത്തിനായി ധാരണയിലെത്തന്നതെന്ന് ഖത്വര്‍ റയില്‍ വ്യക്തമാക്കി. ലോകത്തെ തന്നെ ബൃഹത്തായ മെട്രോ റയില്‍ പദ്ധതിയാണ് ദോഹയില്‍ നിലവില്‍ വരുന്നത്.

Latest