Gulf
കള്ളപ്പണം:സഊദി കോടീശ്വരന് ആറ് വര്‍ഷം തടവും മൂന്നു മില്യണ്‍ സഊദി റിയാല്‍ പിഴയും
ദമ്മാം:കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ കോടിശ്വരനായ സഊദി പൗരന് ആറു വര്‍ഷം തടവും മൂന്ന്് മില്യണ്‍ സഊദി റിയാല്‍ പിഴയും സഊദി ക്രിമിനല്‍ കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ആറ് വര്‍ഷത്തേക്ക് വിദേശ യാത്രയും കോടതി വിലക്കിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് നിയമാനുസൃതമല്ലാത്ത രീതിയില്‍ പണം സമ്പാദിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. ഇദ്ദേഹത്തിന്റെ സഹോദരനും പിഴ ചുമത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----