International
ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് കിം ജോങ് ഉന്‍
സോള്‍: ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ശനിയാഴ്ച രാത്രി നടത്തിയ തന്റെ ന്യൂ ഇയര്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മിസൈല്‍ സാങ്കേതിക വിദ്യയുടെ ഗവേഷണവും നിര്‍മാണവും പുരോഗമിക്കുകയാണെന്ന് പറഞ്ഞ കിം ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് അമേരിക്ക നടത്തുന്ന യുദ്ധക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
അമേരിക്കയുടേയും ഐക്യരാഷ്ട്ര സഭയുടേയും കനത്ത ഉപരോധങ്ങളെ അതിജീവിച്ചാണ് ഉത്തര കൊറിയ മുന്നോട്ട് പോവുന്നത്. 2016ല്‍ രണ്ട് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.







