Connect with us

Kerala

ജയലളിതയുടെ നിര്യാണം; കേരളത്തില്‍ അവധിപ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പൊതുപരിപാടികളും സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ സമാപനസമ്മേളനവും റദ്ദാക്കി. എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.

Latest