National
കാശ്മീരില്‍ പാക്ക് ഷെല്ലാക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരി, സാമ്പ മേഖലകളില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ കനത്ത ആക്രമണത്തില്‍ ഏഴ് ഗ്രാമീണര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാമ്പയിലെ രാംഗന്ധ് മേഖലയിലാണ് വെടിവയ്പ്പ് രൂക്ഷമായിരുന്നത്.
പാക്ക് ആക്രമണം കടുത്തതോടെ സാമ്പയില്‍ നാട്ടുകാര്‍ പലായനം ചെയ്തു തുടങ്ങി. ഇന്ത്യന്‍ സൈന്യം കനത്ത പ്രത്യാക്രമണത്തിനുള്ള തയാറെടുപ്പിലാണ്.
ഇന്നലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്ക് സേന നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യുവരിച്ചിരുന്നു.
---- facebook comment plugin here -----