Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. രാവിലെ പത്തരയോടെ പെരിന്തല്‍മണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest