Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദും ജോണ്‍ കെറിയും ചര്‍ച്ച നടത്തി

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ചര്‍ച്ച നടത്തി.
പ്രാദേശിക-അന്താരാഷ്ട്ര വികസനങ്ങളും സിറിയ, ഇറാഖ്, യമന്‍, ലിബിയ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യും.
അല്‍ ശാത്തി പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി കിരീടാവകാശിയുടെ ക്വാര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ, യു എ ഇയിലെ അമേരിക്കന്‍ സ്ഥാനപതി ബാര്‍ബറ എ ലീഫ് എന്നിവരും സംബന്ധിച്ചു. യു എ ഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

---- facebook comment plugin here -----

Latest