National
മെഡിക്കല്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് ആരോഗ്യ പഠന മേഖലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 501 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശചെയ്തു. 2016-17 അധ്യയനവര്‍ഷത്തേക്കുള്ള സീറ്റില്‍ വര്‍ധനവ് വരുത്തണമെന്നാണ് നിര്‍ദേശം. രാജ്യത്താകെ മെഡിക്കല്‍ പഠന മേഖലയില്‍ ബിരുദാനന്തരബിരുദത്തിന് 25,577 സീറ്റുകളാണ് നിലവിലുള്ളത്. എം സി ഐയുടെ ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 52 സീറ്റുകള്‍ വര്‍ധിക്കും. എന്നാല്‍, സീറ്റ് വര്‍ധനയുടെ ഗുണം കേരളത്തിന് ലഭിക്കില്ല.
---- facebook comment plugin here -----