Connect with us

Kerala

സരിത സോളാര്‍ കമ്മീഷനില്‍ തെളിവുകള്‍ സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍ തെളിവുകള്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് കൈമാറിയിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് ഇതിലുള്ളതെന്നു പറഞ്ഞാണ് സരിത ഇവ സീല്‍ ചെയ്ത കവറില്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത്. ഇതു രണ്ടാം വട്ടമാണു സരിത സീല്‍ ചെയ്ത കവറില്‍ കമ്മീഷനു തെളിവുകള്‍ കൈമാറുന്നത്. എഡിജിപി കെ. പത്മകുമാറാണ് തന്റെ സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിച്ചതിനു പിന്നിലെന്നും സരിത മൊഴി നല്കി.

ഇതിനിടെ സോളാര്‍ തട്ടിപ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നീളുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. ഇന്നത്തെ സിറ്റിംഗിനിടെയാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയത്. റിപ്പോര്‍ട്ട് തയാറാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലാണ് നേരത്തെ നിശ്ചയിച്ച തരത്തില്‍ ഏപ്രില്‍ 27നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജു രാധാകൃഷ്ണന്റെ സിഡി തന്റെ അറിവോടെയാണ് മാറ്റിയത് എന്ന ആരോപണം സരിത നിഷേധിച്ചിരുന്നു. സിഡി എടുക്കാനായി ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ദിവസമാണ് തമ്പാനൂര്‍ രവി വിളിച്ചതെന്നും സരിത പറഞ്ഞു. അന്ന് തന്റെ വീട്ടില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട തെളിവുകള്‍ ബിജു പറഞ്ഞ തെളിവുകളല്ല. അത് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചില തെളിവുകളാണ്. ബിജു രാധാകൃഷ്ണന്റെ കയ്യില്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുണ്ടോയെന്നു അറിയില്ലെന്നും സരിത പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest