Kerala
കുട്ടി തന്നെ മാര്‍ക്കിട്ട് കാണിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെയാണ് നയപ്രഖ്യാപനപ്രസംഗമെന്ന് പിണറായി
പീരുമേട്: കുട്ടി തന്നെ മാര്‍ക്കിട്ട് കാണിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പിണറായി വിജയന്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നോക്കി വായിക്കേണ്ടിവന്നത് ഗവര്‍ണറുടെ ഗതികേടാണ്. യുഡിഎഫിന്റെ ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാതിരിക്കുകയും അല്ലാത്തവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുകയാണ് എഡിജിപി ശങ്കര്‍ റെഡ്ഡി ചെയ്യുന്നത്. അഴിമതി സംഘത്തെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്നും പിണറായി ചോദിച്ചു.
---- facebook comment plugin here -----