Kerala
ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി. കേസില്‍ പ്രതികളായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരുടെ വിചാരണയാണ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നത്.
കേസില്‍ തങ്ങളെ പ്രതി ചേര്‍ത്തത് നിമയ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ ഹരജി പരിഗണിച്ചാണ് വിചാരണ കോടതി സ്‌റ്റേ ചെയ്തത്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് അരിയില്‍ സ്വദേശി ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പി.ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് പ്രതികാരം എന്ന നിലയിലാണ് ഉച്ചയോടെ കീഴറയില്‍ വീട് വളഞ്ഞ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സിപിഎം പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊല നടപ്പിലാക്കുകയായിരുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ ചര്‍ച്ചാവിഷയമായത്