Connect with us

National

ലൈംഗിക പീഡനം: ആശാ റാം ബാപ്പുവിന് ജാമ്യമില്ല

Published

|

Last Updated

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാ റാം ബാപ്പുവിന്റെ ജാമ്യഹരജി കോടതി തള്ളി. ജോധ്പൂരിലെ ജില്ലാ കോടതിയാണ് ഹരജി തള്ളിയത്. ആശാ റാം ബാപ്പുവിന് എതിരായ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഹരജി സ്വീകരിക്കാനാകില്ലെന്ന് ജില്ലാ ജഡ്ജി മനോജ് കുമാര്‍ നിരീക്ഷിച്ചു. ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സുബ്രഹ്മണ്യം സ്വാമിയാണ് ആശാ റാം ബാപ്പുവിന് വേണ്ടി ഹാജരായത്.

കേസില്‍ 2013 സെപ്തംബറിലാണ് ആശാറാം ബാപ്പു ജയിലിലടക്കപ്പെട്ടത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ആശാറാം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന 16കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest