Connect with us

Malappuram

ഖാദറലി ഫുട്ബാളിന് തുടക്കം

Published

|

Last Updated

പെരിന്തല്‍മണ്ണ: 46 -ാം മത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ മേളക്ക് പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ ലിന്‍ഷ മണ്ണാര്‍ക്കാട് മെഡിഗാഡ്അരീക്കോടിനെ ഒന്നിനെതിരെരണ്ട് ഗോളിന് പരാജയപ്പെടുത്തി. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍ാന് എം മുഹമ്മദ്‌സലീം അധ്യക്ഷത വഹിച്ചു. സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പ്രജിത്ത്, സൂപ്പര്‍ അശ്‌റഫ്, എസ് കെ ഉണ്ണി, പി പി വാസുദേവന്‍, ഡോ.വേണു ഗോപാല്‍, തെക്കത്ത് ഉസ്മാന്‍, സുബ്രഹ്മണ്യന്‍, എച്ച് മുഹമ്മദ്ഖാന്‍, പച്ചീരിഫാറൂഖ് സംസാരിച്ചു. ഇന്ന് വൈകീട്ട് നാലിന് മണ്ണാര്‍ക്കാട് ഹില്‌ടോപ്പ് പുവ്വത്താണിയുമായി മത്സരിക്കും.

Latest