Connect with us

National

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 22.5 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: നഗരത്തിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 22.5 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. എടിഎമ്മുകളില്‍ കാശ് എത്തിക്കുന്നതിനുള്ള വാനിന്റെ ഡ്രൈവറാണ് വന്‍തുക നിറച്ച പെട്ടികളുമായി മുങ്ങിയത്. വാന്‍ പിന്നീട് കണ്ടെത്തിയെങ്കിലും പണപ്പെട്ടി അപ്രത്യക്ഷമായിരുന്നു. ഡല്‍ഹിയിലെ ഗോവിന്ദപുരിയിലാണ് കവര്‍ച്ച നടന്നത്. വാനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴിയരികില്‍ വണ്ടി നിര്‍ത്തിച്ച് മൂത്രമൊഴിക്കുന്നതിനിടെയാണ് ഇയാള്‍ വണ്ടിയുമായി സ്ഥലം വിട്ടത്.
വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള 22.5 കോടി രൂപ വാനിലുണ്ടായിരുന്നതായി ബാങ്ക്് അധികൃതര്‍ പോലീസിനെ അറിയിച്ചു.

Latest