Connect with us

Kerala

വിജിലന്‍സ് ഡയരക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എസ് പിയുടെ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയരക്ടറുടെ നടപടി ശരിയായില്ലെന്നും ഇത് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ ചോദ്യം ചെയ്ത് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി വിജിലന്‍സ് ഡയരക്ടറെ വിമര്‍ശിച്ചത്.

വിജിലന്‍സ് കോടതിവിധിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ അന്തിമവാദവും വിധിയും തിങ്കളാഴ്ച്ചയുണ്ടാവും.

മാണിയുടെ വീട്ടിലേക്ക് പണം കൊണ്ടുപോയത് ഏത് സാഹചര്യത്തിലാണെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു. കേസില്‍ സര്‍ക്കാര്‍ തിടുക്കപ്പെടുന്നതിന്റെ കാരണമെന്താണെന്നും എ ജി എന്തിനാണ് വിജിലന്‍സിനായി ഹാജരായതെന്നും കോടതി ചോദിച്ചു.

ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ എം മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കോടതി വിധി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് എഡിജിപിയുടെ ഹര്‍ജിയി സമര്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തത് ശരിയല്ലെന്നും എസ്പി സുകേശന്റെ വസ്തുത റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ലെന്നുമുള്ള വാദമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

Latest