Connect with us

Health

പ്രമേഹ നിയന്ത്രണത്തിന് വെണ്ടക്ക

Published

|

Last Updated

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് വെണ്ടക്ക. എന്നാല്‍ വെണ്ടയുടെ ഔഷധ ഗുണങ്ങള്‍ നമ്മള്‍ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. പ്രമേഹ രോഗികള്‍ക്കും ആസ്മാ രോഗികള്‍ക്കും ഉത്തമ ഔഷധമാണ് വെണ്ടക്ക. ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക.

വെണ്ടയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കും. രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ വെണ്ടക്ക സഹായിക്കും. എന്നാല്‍ ഇതിനായി വെണ്ടക്ക പാകം ചെയ്തല്ല കഴിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് വെണ്ടക്ക അഗ്രഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇട്ടുവെ്ക്കുക. വെണ്ടക്കയില്‍ നിന്നും ഊറി വരുന്ന കറ വെള്ളത്തില്‍ കലരാന്‍ വേണ്ടിയാണിത്. മണിക്കൂറുകളോളം ഇങ്ങനെ വെണ്ടക്ക വെള്ളത്തില്‍ കിടന്നതിനു ശേഷം ആ വെള്ളം കുടിക്കുമ്പോള്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഇങ്ങനെ ചെയ്താല്‍ പ്രമേഹ രോഗികള്‍ക്ക് വലിയ മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. അതുപോലെ പകുതി വേവിച്ച വെണ്ടക്ക ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും നല്ലതാണ്.

Latest