National
പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണെന്ന് അസംഖാന്‍
ന്യൂഡല്‍ഹി: രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണുകളാണെന്ന് യു പി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച്ച രണ്ടര വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലും നഗരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ചെറിയ കുട്ടികള്‍ പോലും അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുകയാണ്. മൊബൈല്‍ ഉപയോഗത്തിന് പ്രായപരിധി പോലും നിശ്ചയിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്. പീഡനങ്ങള്‍ രാജ്യത്തെ മലിനപ്പെടുത്തുകയാണെന്നും അസംഖാന്‍ പറഞ്ഞു.







